യാന്ത്രയെ ഏറ്റെടുത്ത് ഫ്ലിപ്കാർട്ട്.






ഇലക്ട്രോണിക്സ് റിവേഴ്‌സ് കൊമേഴ്സ് സ്ഥാപനമായ യാന്ത്രയെ ഏറ്റെടുത്ത് ഇ കൊമേഴ്സ് വമ്പനായ ഫ്ലിപ്കാർട്ട് . പഴയ ടെക്നോളജി ഉല്‍പ്പന്നങ്ങള്‍ റിപ്പയര്‍ ചെയ്ത് വില്‍പ്പന നടത്തുന്ന സംരംഭമാണ് യാന്ത്ര നടത്തുന്നത്. 2013 ല്‍ ജയന്ത് ഝാ, അങ്കിത് സറഫ്, അന്‍മോല്‍ ഗുപ്ത എന്നിവരുടെ നേതൃത്വത്തില്‍ രൂപകൊണ്ട സ്ഥാപനമാണിത്. സ്മാര്‍ട്ട്ഫോണുകള്‍ക്കായി സമഗ്രമായ സര്‍വീസ് വിഭാഗം ഒരുക്കാന്‍ ഏറ്റെടുക്കലിലൂടെ ഫ്ലിപ്കാർട്ടിന് കഴിയും. ഉല്‍പ്പന്നങ്ങള്‍ കേടുപാടുകള്‍ തീര്‍ത്ത് നവീകരിക്കുന്നതില്‍ യാന്ത്രയ്ക്കുള്ള അനുഭവസമ്പത്ത് ഈ മേഖലയില്‍ ഫ്ലിപ്കാകാർട്ടിന് പ്രയോജനപ്പെടുത്താനാകും.

Post a Comment

0 Comments