സാമ്പത്തിക പ്രതിസന്ധിയെ കൊണ്ട് നട്ടം തിരിയുന്ന ശ്രീലങ്കക്ക് സഹായവുമായി ഇന്ത്യ. ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യ നാൽപതിനായിരം ടൺ അരി ശ്രീലങ്കക്ക് നൽകും. നേരത്തെ മരുന്ന്, ഇന്ധനം എന്നിവ ഇന്ത്യ സഹായമായി ശ്രീലങ്കക്ക് നൽകിയിരുന്നു. ഇതിന് പുറമെയാണ് അരിയും നൽകുന്നത്.ഇതുവഴി ലങ്കയിലെ വിലവർധന പിടിച്ചുനിർത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മാസം ഇരുരാജ്യങ്ങളും ഒരു ബില്യൺ ഡോളറിന്റെ വായ്പാ കരാറിൽ ഒപ്പുവെച്ചതിന് പിന്നാലെയുള്ള ആദ്യ ഭക്ഷ്യസഹായമാണിത്.
0 Comments