Header Ads Widget

Responsive Advertisement





♾️
ജി ഏഴ് ഉച്ചകോടിക്ക് ഇന്നു ജര്‍മ്മനിയില്‍ തുടക്കം. ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവര്‍ പങ്കെടുക്കും. ഉച്ചകോടി നാളെ സമാപിക്കും.

♾️
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. കർണാടക തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ നിലനിൽക്കുന്ന ന്യൂനമർദ പാത്തിയുടെയും അറബി കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചതിന്റെയും സ്വാധീന ഫലമായാണ് കേരളത്തിൽ മഴ ശക്തമാകുന്നത്.

♾️
പ്ലസ് വൺ പ്രവേശനത്തിന് പ്രത്യേക ജാതി സർട്ടിഫിക്കറ്റ് എല്ലാ വിദ്യാർത്ഥികൾക്കും ആവശ്യമില്ലെന്ന് പൊതുവിഭ്യാഭ്യാസവകുപ്പ് ഡയറക്ടർ അറിയിച്ചു. എസ്എസ്എൽസി പാസ്സായ വിദ്യാർത്ഥികൾ കൂട്ടത്തോടെ ജാതി സർട്ടിഫിക്കറ്റ് അപേക്ഷയുമായി വില്ലേജ് ഓഫീസുകളെ സമീപിക്കുന്ന സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.പ്ലസ് വൺ പ്രവേശനത്തിന് നേറ്റിവിറ്റിയും ജാതിയും തെളിയിക്കാൻ കുട്ടികളുടെ കൈവശമുള്ള എസ്എസ്എൽസി സർട്ടിഫിക്കറ്റ് മതിയാവും എന്നും അതിൽ വിലാസവും ജാതിയും രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസഡയറക്ടർ വിശദീകരിക്കുന്നു. പ്രത്യേക സംവരണ സ്കോളർഷിപ്പ് ആനുകൂല്യങ്ങൾ ഉള്ള പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗം വിദ്യാർത്ഥികളും ഒ.ഇ.സി വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികളും മാത്രം വില്ലേജ് ഓഫീസിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ് അഡ്മിഷനായി ഹാജരാക്കിയാൽ മതി.

♾️
ജിഎസ്ടിക്കൊപ്പം ചുമത്തിയ നഷ്ടപരിഹാര സെസ് പിരിവ് 2026 മാർച്ച് വരെ നീട്ടി കേന്ദ്രം. പുകയില, സിഗരറ്റ്, ഹുക്ക, വിലകൂടിയ മോട്ടോർസൈക്കിളുകൾ, വിമാനങ്ങൾ, ബോട്ടുകൾ, ആഡംബര വാഹനങ്ങൾ എന്നിവയുടെ അധിക ബാധ്യത തുടരും.

♾️
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20യിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വിജയിച്ചു. ശ്രീലങ്കയെ 5 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ശ്രീലങ്ക ഉയർത്തിയ 126 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. 39 റൺസെടുത്ത സ്മൃതി മന്ദന ടോപ്പ് സ്കോറർ ആയി. 31 റൺസുമായി ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും പുറത്താകാതെ നിന്നു.

Post a Comment

0 Comments