Header Ads Widget

Responsive Advertisement





♾️
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരും. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. തൃശൂർ , മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ആണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം മഴ കൂടുതൽ ശക്തമാകും. നാളെയോടെ മഴ വീണ്ടും കനക്കും. ഒഡീഷ്ക്കും ആന്ധ്രയ്ക്കും മുകളിലായുള്ള ന്യൂനമർദ്ദവും ഗുജറാത്ത്-കേരളാ തീരത്തെ ന്യൂനമർദ്ദപാത്തിയുമാണ് മഴ തുടരുന്നതിന് കാരണം.


♾️
കേരളത്തിലെ ജലമേളകള്‍ക്ക് തുടക്കം കുറിക്കുന്ന ചമ്പക്കുളം മൂലം ജലോത്സവം ഇന്ന് ഉച്ചക്ക് 2 മണിമുതല്‍ പമ്പയാറ്റില്‍ അരങ്ങേറും. രാവിലെ 11.30ന് തിരുവിതാംകൂര്‍ ദേവസ്വം അധികാരികള്‍ നടത്തുന്ന ആചാരാനുഷ്ഠാനങ്ങള്‍ക്ക് ശേഷമാണ് വളളംകളി ആരംഭിക്കുക.


♾️
തൃശൂര്‍ പൂരത്തില്‍ ഒന്നര പതിറ്റാണ്ട് പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയ പാറമേക്കാവ് പത്മനാഭന്‍ ചരിഞ്ഞു. 2006ലാണ് പാറമേക്കാവ് വേലയ്ക്ക് പത്മനാഭനെ നടക്കിരുത്തിയത്.  അറുപത് വയസ്സിലേറെ പ്രായമുണ്ട്. സംസ്‌കാരം ഇന്ന് കോടനാട് നടക്കും. ഒരാഴ്ചയായി അസുഖബാധിതനായിരുന്നു പത്മനാഭന്‍.


♾️
നേപ്പാൾ ഇന്ത്യയിലേക്കുള്ള സിമന്‍റ് കയറ്റുമതി ആരംഭിച്ചു. ഇതാദ്യമായാണ് നേപ്പാളിൽ നിന്ന് സിമന്‍റ് ഇറക്കുമതി ചെയ്യുന്നത്. പൽപ സിമന്‍റ് ഇൻഡസ്ട്രീസിൽ നിന്നുള്ള താൻസെൻ ബ്രാൻഡിന്‍റെ സിമന്‍റ് ആണ് ഇന്ത്യയിലെത്തുന്നത്.


♾️
രൂപയുടെ മൂല്യം റെക്കോർഡ് ഇടിവിലേക്ക്. രൂപയുടെ മൂല്യം 22 പൈസ ഇടിഞ്ഞ് യുഎസ് ഡോളറിനെതിരെ 79.48 എന്ന പുതിയ റെക്കോർഡ് സ്ഥാപിച്ചു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവാണ് രൂപയുടെ മൂല്യത്തകർച്ചയ്ക്ക് കാരണമെന്ന് വിപണി നിരീക്ഷകർ പറയുന്നു.

Post a Comment

0 Comments