Header Ads Widget

Responsive Advertisement





♾️
ഇന്ത്യയിൽ കാർഷിക പാർക്കുകൾ സ്ഥാപിക്കുന്നതിന് യു.എ.ഇയുടെ 2 ബില്യൺ ഡോളറിന്‍റെ പദ്ധതി വരുന്നു. ഇസ്രായേലുമായും അമേരിക്കയുമായും സഹകരിച്ചായിരിക്കും ഇത് നടപ്പാക്കുക. ഇന്നലെ നടന്ന ‘ഐ 2 യു 2’ ഉച്ചകോടിയിലാണ് പദ്ധതി സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.
 
♾️
ഇന്ത്യയില്‍ നിന്നുള്ള വാഴപ്പഴ കയറ്റുമതി കഴിഞ്ഞ 9 വര്‍ഷത്തിനിടെ എട്ടുമടങ്ങ് വര്‍ദ്ധിച്ചു. 2013 ഏപ്രില്‍-മേയിലെ 26 കോടി രൂപയില്‍ നിന്ന് ഈവര്‍ഷം ഏപ്രില്‍-മേയില്‍ 213 കോടി രൂപയിലേക്കാണ് കയറ്റുമതി വരുമാനം കുതിച്ചത്; വര്‍ദ്ധന 703 ശതമാനം. കര്‍ഷകര്‍ക്കും ഇന്ത്യയുടെ മൊത്തം കാര്‍ഷികോത്പന്ന കയറ്റുമതിക്കും വാഴപ്പഴ വ്യാപാരമേഖലയുടെ ഈ മികവ് വലിയ നേട്ടമാണ്. ലോകത്ത് ഏറ്റവുമധികം വാഴപ്പഴ കൃഷിയുള്ളത് ഇന്ത്യയിലാണ്; 25 ശതമാനമാണ് ഈ രംഗത്ത് ഇന്ത്യയുടെ വിഹിതം. ഇന്ത്യയിലെ വാഴപ്പഴ കൃഷിയില്‍ 70 ശതമാനവും ആന്ധ്രാപ്രദേശ്, ഗുജറാത്ത്, തമിഴ്നാട്, മഹാരാഷ്ട്ര, കേരളം, ഉത്തര്‍പ്രദേശ്, ബീഹാര്‍, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലാണ്.



Post a Comment

0 Comments