Header Ads Widget

Responsive Advertisement





🟫
ഇന്ത്യ വികസിപ്പിച്ചെടുത്ത ആളില്ലാ വിമാനത്തിന്റെ ആദ്യ പറക്കൽ വിജയം. കർണാടകയിലെ ചിത്രദുർഗയിലെ എയ്‌റോനോട്ടിക്കൽ ടെസ്റ്റ് റെഞ്ചിലാണ് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ആദ്യ വിമാനം പറക്കൽ ആരംഭിച്ചത്.

♾️
സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ്. ഇന്നലെ 3599 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 14 പേര്‍ കൂടി വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരത്താണ് ഏറ്റവുമധികം രോഗികള്‍. 943 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊല്ലത്താണ് കൂടുതല്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്.

♾️
കേരളത്തിലെ 503 ഭക്ഷണശാലകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹൈജീന്‍ സർട്ടിഫിക്കറ്റ് നൽകി. ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കിയ ഹോട്ടലുകൾക്കും ബേക്കറികള്‍ക്കുമാണ് റേറ്റിങ് കിട്ടിയത്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ നടപ്പാക്കുന്ന രാജ്യവ്യാപക സ്റ്റാർ റേറ്റിംഗ് സിസ്റ്റത്തിന്റെ ഭാഗമാണിത്.

♾️
തീരദേശ മേഖലയില്‍ ജാഗ്രതാ നിര്‍ദേശം. ഞായറാഴ്ച രാത്രി 11.30 വരെ കേരള തീരത്ത് 3.6 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കു സാധ്യത. കടലാക്രമണത്തിനും സാധ്യതയുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു നിര്‍ദേശം.

Post a Comment

0 Comments