പുതിയൊരു ഭാഷാലോകം മലയാളിക്ക് സമ്മാനിച്ച എഴുത്തുകാരനാണ് ബഷീർ: മന്ത്രി മുഹമ്മദ്‌ റിയാസ്




പുതിയൊരു ഭാഷാലോകം മലയാളിക്ക് സമ്മാനിച്ച എഴുത്തുകാരനാണ് വൈക്കം മുഹമ്മദ്‌ ബഷീറെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ബഷീർ ചരമദിനത്തിൽ ബഷീറിന്റെ വസതിയായ വൈലാലിൽ നടന്ന ബഷീർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രായഭേദവ്യത്യാസമില്ലാതെ എല്ലാവർക്കും ഒരുപോലെ പ്രിയപ്പെട്ട കഥാകാരനാണ് ബഷീർ. മനുഷ്യർ അന്യോന്യം ശത്രുത വെച്ചു പുലർത്തുന്ന കാലത്ത് മനുഷ്യ മനസ്സിലെ നന്മയെ ഉൾക്കൊള്ളണമെന്ന സന്ദേശം നൽകിയ ബഷീറിന്റെ ഓരോ കൃതികളും ലോകത്തിനു മുന്നിലേക്ക് വെക്കുന്നത് വ്യത്യസ്ത ജീവിത ദർശനങ്ങളാണ്. ബഷീർ ചരമദിനാചരണത്തോടനുബന്ധിച്ച് നടത്തി വന്ന ബഷീർ ഫെസ്റ്റിന്റെ സമാപനദിവസമാരുന്നു ഇന്ന് (ജൂലൈ അഞ്ച്).

മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷയായി. ഡോ എം.പി. അബ്ദുസ്സമദ് സമദാനി എം.പി മുഖ്യപ്രഭാഷണം നടത്തി. കെ.വി. മോഹൻകുമാർ, ആലങ്കോട് ലീലാകൃഷ്ണൻ, ഡി.സി. രവി, എ. സജീവൻ, കെ.ആർ. പ്രമോദ്, അനീസ് ബഷീർ, ഷാഹിന ബഷിർ, വസീം മുഹമ്മദ് ബഷീർ, നസീം മുഹമ്മദ് ബഷീർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments