Header Ads Widget

Responsive Advertisement





♾️
മഴ ഇന്നും തുടരും. 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം, ഇടുക്കി,  എറണാകുളം, തൃശ്ശൂര്‍, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലെര്‍ട്ട്.


♾️
പ്ലസ് വണ്‍ പ്രവേശനത്തിന് 11 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി 18 ആണ്. 21 ന് ട്രെയല്‍ അലോട്ട്മെന്റ്. ആദ്യ അലോട്ട്മെന്റ് 27 ന്. ആദ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റ് ഓഗസ്റ്റ് 11 ന്. ഓഗസ്റ്റ് 17 ന് പ്ലസ് വണ്‍ ക്ലാസ്സുകള്‍ തുടങ്ങും.


♾️
അടിസ്ഥാനസൗകര്യ സേവനങ്ങൾ നൽകുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യ ദാതാവായ കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‍വർക്ക് ലിമിറ്റഡിന് കാറ്റഗറി 1 ലൈസൻസ് അനുവദിച്ച് കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് ഉത്തരവിറക്കി. ഇതോടെ കേരളത്തിന്‍റെ അഭിമാനകരമായ പദ്ധതിക്ക് പ്രവർത്തനാനുമതി ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.


♾️
ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് മത്സരത്തിന്‍റെ ഷെഡ്യൂൾ പുറത്തുവിട്ടു. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11 വരെ ശ്രീലങ്കയിലാണ് ടൂർണമെന്‍റ് നടക്കുക.


♾️
സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണ വില കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില കുറയുന്നത്. ഒരു പവന്‍ സ്വര്‍ണത്തിനു 600 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിനു 400 രൂപ കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്നലെ 37,480 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 75 രൂപ കുറഞ്ഞു. ഒരു ഗ്രാം  22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4,685 രൂപയാണ്.

Post a Comment

0 Comments