♾️
സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച രാഷ്ട്രപതി ദ്രൗപതി മുർമു രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.ആകാശവാണിയുടെ (എഐആർ) മുഴുവൻ ദേശീയ ശൃംഖലയിലും വൈകുന്നേരം 7 മണി മുതൽ പ്രസംഗം പ്രക്ഷേപണം ചെയ്യും. ദൂരദർശന്റെ എല്ലാ ചാനലുകളിലും ഹിന്ദിയിലും തുടർന്ന് ഇംഗ്ലീഷ് പതിപ്പിലും സംപ്രേക്ഷണം ചെയ്യും.പ്രാദേശിക ഭാഷകളിലും സംപ്രേഷണം ചെയ്യും.
♾️
അർഹതയുള്ള എല്ലാ വിദ്യാർത്ഥികൾക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പ്ലസ് വൺ ആദ്യഘട്ട പ്രവേശനം നേടിയത് 2,13, 532 വിദ്യാർത്ഥികളാണ്. ഇതിൽ സ്ഥിരം പ്രവേശനം നേടിയവർ 1,19,475 ഉം താത്കാലിക പ്രവേശനം നേടിയവർ 94,057 ഉം ആണ്. ഈ മാസം 15ന് രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച് അതിന്റെ പ്രവേശനം ആഗസ്റ്റ് 16, 17 തീയതികളിൽ നടക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റ് ഓഗസ്റ്റ് 22ന് പ്രസിദ്ധീകരിക്കും. 22, 23,24 തീയതികളിലായി പ്ലസ് വൺ പ്രവേശനം പൂർത്തിയാക്കും. ഈ മാസം 25ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. മുഖ്യഘട്ട അവസാന അലോട്ട്മെന്റിന് ശേഷം അന്തിമ വിലയിരുത്തിലുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
♾️
ഇന്ത്യൻ ഓഹരി വിപണിയിലെ അദ്ഭുത മനുഷ്യനായി വിലയിരുത്തപ്പെടുന്ന രാകേഷ് ജുൻജുൻവാല അന്തരിച്ചു. 62 വയസായിരുന്നു. ഇന്ന് പുലർച്ചെ മുംബൈയിലെ വസതിയിൽ വെച്ച് ആരോഗ്യനില വഷളായി. പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വെറും 5000 രൂപയുമായി നിക്ഷേപക രംഗത്തേക്ക് വന്ന ജുൻജുൻവാല സ്വപ്രയത്നം കൊണ്ട് ഉന്നതങ്ങൾ കീഴടക്കിയ വ്യക്തിയാണ്. രാജ്യത്തെ അതിസമ്പന്നരിൽ 36ാം സ്ഥാനത്തായിരുന്ന അദ്ദേഹത്തിന്റെ ആസ്തി മരിക്കുമ്പോൾ 5.8 ബില്യൺ ഡോളറായിരുന്നു.
0 Comments