Header Ads Widget

Responsive Advertisement




♾️
അനധികൃത വായ്പാ ആപ്പുകൾക്കെതിരെ കർശന നടപടിയെടുക്കാൻ ആർബിഐ.
സാധാരണ ബാങ്കിംഗ് ചാനലുകൾക്ക് പുറത്ത് പെരുകുന്ന അനധികൃത ലോൺ ആപ്ലിക്കേഷനുകൾ തടയുന്നതിന് ആപ്പ് സ്റ്റോറുകളിൽ ലഭ്യമായ, നിയമപരമായ ആപ്ലിക്കേഷനുകളുടെ ഒരു "വൈറ്റ് ലിസ്റ്റ്" തയ്യാറാക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) യോട് സർക്കാർ ആവശ്യപ്പെട്ടു.

♾️
എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടർന്ന് അവരുടെ മൂത്തമകൻ ചാൾസ് ബ്രിട്ടന്റെ പുതിയ രാജാവാകും. ചാൾസിന് 73 വയസ്സാണ് പ്രായം. കിങ് ചാൾസ് 3 എന്നാണ് ഇനി അദ്ദേഹം അറിയപ്പെടുക. ബ്രിട്ടന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽകാലം സിംഹാസനത്തിലിരുന്ന നേട്ടം സ്വന്തമാക്കിയാണ് 96കാരിയായ എലിസബത്ത് വിടപറഞ്ഞത്.

♾️
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. മൺസൂൺ പാത്തി സാധാരണ സ്ഥാനത്ത് നിന്നും തെക്കോട്ട് മാറി സ്ഥിതി ചെയ്യുകയാണ്. ഇതിന്റെ ഫലമായി അടുത്ത അഞ്ച് ദിവസം മഴ തുടരാനാണ് സാധ്യത. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ആന്ധ്ര-ഒഡീഷ തീരത്തിന് അകലെയായി സ്ഥിതി ചെയ്യുകയാണ്.

♾️
കോഴിക്കോടിന്റെ 'ഓണോത്സവ' ത്തിന് തുക്കം. ജില്ലാതല ഉദ്ഘാടനം  കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറില്‍ ഇന്നലെ   പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. ചലച്ചിത്ര താരം ടോവിനോ തോമസ് വിശിഷ്ടാതിഥിയായിരുന്നു. സെപ്റ്റംബര്‍ 9,10,11 തിയതികളിലായി കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയര്‍, ഭട്ട് റോഡ്, കുറ്റിച്ചിറ, തളി, ബേപ്പൂര്‍, മാനാഞ്ചിറ, ടൗണ്‍ ഹാള്‍ എന്നീ വേദികളില്‍ 'കോഴിക്കോടിന്റെ ഓണോത്സവം' എന്ന പേരില്‍  കലാകായികസംഗീതനാടകസാഹിത്യ പരിപാടികള്‍ അരങ്ങേറും.

Post a Comment

0 Comments