മയക്കുമരുന്നിലേക്കുള്ള മലയാള യൗവ്വനത്തിന്റെ കുതിപ്പിന്റെയും അതിനെ തടയിടാനുള്ള സമൂഹ മനസ്സാക്ഷിയുടെ ഉണർവ്വിന്റെയും പശ്ചാത്തലത്തിലാണ് ഹ്രസ്വചിത്രനിർമ്മാണത്തിലൂടെ ശ്രദ്ധേയനായ ശ്രീലാൽ പാലോളിയുടെ സംവിധാനത്തിൽ 'ഇനിയില്ല ദൂരം' ഒരുങ്ങുന്നത്.
മയക്കുമരുന്നുൾപ്പെടെ ലഹരി വസ്തുക്കളുടെ ഉപയോഗത്തിലൂടെ യുവതലമുറ വഴിതെറ്റുന്നുവെന്ന സന്ദേശമുൾക്കൊള്ളുന്ന 'ഇനിയില്ല ദൂരം' എന്ന ഷോർട്ട് ഫിലീമിന്റെ ട്രെയിലർ പ്രകാശനം ബാലുശ്ശേരി സബ് ഇൻസ്പെക്ടർ സുരേഷ് ബാബു നിർവ്വഹിച്ചു.ഹരീഷ് ത്രിവേണി അധ്യക്ഷം വഹിച്ചു. ഡോ. പ്രദീപ് കുമാർ കറ്റോട്, ബാബു പാലോളി, എക്സൈസ് ഓഫീസർ ദീപേഷ്.കെ ,ഷാജു.വി തുടങ്ങിയവർ സംസാരിച്ചു. ലാൽസ് ടച്ച് എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ഹ്രസ്വചിത്രത്തിന്റെ കഥയും തിരക്കഥയും ശ്രീലാൽ പാലോളിയാണ്.
0 Comments