♾️
ഈ വർഷത്തെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.LSS ന് അകെ 99980 കുട്ടികൾ പരീക്ഷ എഴുതിയതിൽ 10372 കുട്ടികൾ സ്കോളർഷിപ്പിന് യോഗ്യതനേടി .വിജയശതമാനം 10.37. USS ന് 81461 കുട്ടികൾ പരീക്ഷ എഴുതിയതിൽ 10511 കുട്ടികൾ യോഗ്യതനേടി വിജയശതമാനം 12.9 . 1616 പേർ ഗിഫ്റ്റഡ് ചിൽഡ്രൺ ആയി.പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഫലം ലഭ്യമാണ്. http://bpekerala.in/lssuss2022/ വഴി ഐഡിയും പാസ്‌വേഡും നൽകി ലോഗിൻ ചെയ്ത് ഫലം പരിശോധിക്കാം.
♾️
ഇന്ത്യയുടെ വിക്ഷേപണവാഹനമായ ജിഎസ്എല്‍വി മാര്‍ക് 3 യുടെ ആദ്യ വാണിജ്യ വിക്ഷേപണം ഇന്ന് നടക്കും. രാത്രി 12.07 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ വിക്ഷേപണത്തറയില്‍ നിന്ന് ബ്രിട്ടീഷ ഇന്റര്‍നെറ്റ് സേവനദാതാക്കളായ വണ്‍ വെബ്ബിനുവേണ്ടിയാണ് ആദ്യ വാണിജ്യവിക്ഷേപണം. 36 ഉപഗ്രഹങ്ങള്‍ റോക്കറ്റില്‍ ഘടിപ്പിച്ച് വിക്ഷേപണത്തറയില്‍നിന്ന് ബ്രിട്ടീഷ ഇന്റര്‍നെറ്റ് സേവനദാതാക്കളായ വണ്‍ വെബ്ബിന്റെ 36 ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ ഏറ്റഴും ശക്തമായ വിക്ഷേപണ വാഹനം കുതിച്ചുയരും. ഇതാദ്യമായാണ് ഇത്ര ബൃഹത്തായൊരു വാണിജ്യ വിക്ഷേപണ ദൗത്യം ഇസ്രോ ഏറ്റെടുക്കുന്നത്.
0 Comments