Header Ads Widget

Responsive Advertisement

♾️
ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ കൊ​ടും ശൈ​ത്യം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ സ്കൂ​ളു​ക​ളു​ടെ ശൈ​ത്യ​കാ​ലാ​വ​ധി നീ​ട്ടി. ജ​നു​വ​രി 15 വ​രെ സ്കൂ​ളു​ക​ൾ അ​ട​ച്ചി​ടു​ന്ന​തി​നാ​ണ് ഡ​ൽ​ഹി സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശം. ഡ​ൽ​ഹി​യി​ലെ സ്വ​കാ​ര്യ സ്കൂ​ളു​ക​ളു​ടെ അ​വ​ധി തിങ്കളാഴ്ച അ​വ​സാ​നി​ക്കു​ന്ന സാ​ച​ര്യ​ത്തി​ലാ​ണ് സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശം. അ​തേ​സ​മ​യം ഡ​ൽ​ഹി​യി​ൽ പു​ക മ​ഞ്ഞി​ന്‍റെ സാ​ന്ദ്ര​ത വ​ർ​ധി​ച്ച​ത് ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ താ​ളം തെ​റ്റു​ന്ന​തി​ന് കാ​ര​ണ​മാ​യി.

♾️
കെഎസ്ആർടിസിക്ക് ആശ്വാസമായി സുപ്രിംകോടതി ഉത്തരവ്. ബസുകളിൽ പരസ്യം പതിക്കാമെന്ന് കോടതി വ്യക്തമാക്കി. പരസ്യം പതിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് തടഞ്ഞ് സുപ്രിം കോടതി. കെഎസ്ആർടിസിക്ക് ബാധ്യതയുണ്ടാകുമെന്ന വാദം പരിഗണിച്ചാണ് സുപ്രിം കോടതി നടപടി.

♾️
സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 240  രൂപ ഉയര്‍ന്നു. ശനിയാഴ്ച 320 രൂപയുടെ വര്‍ദ്ധനവ് ഉണ്ടായിരുന്നു. ഇതോടെ 41,000 ന് മുകളിലായി സംസ്ഥാനത്തെ സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 41,280 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 30 രൂപ ഉയര്‍ന്നു. ശനിയാഴ്ച 40 രൂപ ഉയര്‍ന്നിരുന്നു. ഇന്നത്തെ വിപണി വില 5160 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 25 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4265  രൂപയാണ്.

Post a Comment

0 Comments