Header Ads Widget

Responsive Advertisement






♾️
കേരളത്തില്‍ ഈ വര്‍ഷം ഡിസംബറില്‍ ഹൈഡ്രജന്‍ ട്രെയിന്‍ യാഥാര്‍ഥ്യമാകുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്.കേന്ദ്ര ബജറ്റില്‍ കേരള-തമിഴ്നാട് സംസ്ഥാനങ്ങള്‍ക്കായി അനുവദിച്ച പദ്ധതികളും വകയിരുത്തലും സംബന്ധിച്ച്‌ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.




♾️
പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 77 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിൽ വച്ച് കുഴഞ്ഞ് വീണ വാണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി നൂറുകണക്കിന് ഗാനങ്ങൾ വാണി ജയറാം ആലപിച്ചിട്ടുണ്ട്. മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടിയിട്ടുണ്ട്.

♾️
ഹൈക്കോടതി അനുമതിയോടെ പതിനേഴുകാരി ദേവനന്ദ കരള്‍ പകുത്തു നല്‍കുന്ന അച്ഛന്‍ പ്രതീഷിന്റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു ബി നെഗറ്റീവ് രക്തം വേണം. എറണാകുളം രാജഗിരിയില്‍ ഒമ്പതിനാണു ശസ്ത്രക്രിയ. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ആറാം തീയതി മുതല്‍ രണ്ടു ദിവസത്തിനകം 15 പേരുടെ രക്തം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. തയ്യാറുള്ള ദാതാക്കള്‍ ബന്ധപ്പെടുക: വിവേക്- 98476 96968.

Post a Comment

0 Comments