Header Ads Widget

Responsive Advertisement






♾️
ജപ്പാനിലെ വടക്കൻ ദ്വീപായ ഹൊക്കൈഡോയിൽ ഭൂചലനം. റിക്‌ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കാര്യമായ നാശനഷ്ട്ങ്ങൾ‌ രേഖപ്പെടുത്തിയിട്ടില്ല.ഒരാഴ്ച ജാഗ്രത പാലിക്കണമെന്ന് പ്രദേശവാസികൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകി. സുനാമി മുന്നറിയിപ്പില്ല.

♾️
മൊബൈല്‍ ഗെയിമുകളുടെയും അശ്ലീല സൈറ്റുകളുടെയും അടിമകളായ കുട്ടികളെ കൗണ്‍സലിംഗിലൂടെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ കേരള പൊലീസ് ആവിഷ്കരിച്ച ഡി -ഡാഡ് (ഡിജിറ്റല്‍ ഡി അഡിക്ഷന്‍ പദ്ധതി) മാര്‍ച്ച്‌ ആദ്യവാരം പ്രവര്‍ത്തനം തുടങ്ങും.തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ആദ്യം. ക്ളിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സേവനമാണ് നല്‍കുന്നത്. പൊലീസ് സ്റ്റേഷനുകളോട് അനുബന്ധമായിട്ടാണ് പ്രവര്‍ത്തനം. പ്രോജക്‌ട് കോ ഓര്‍ഡിനേറ്റര്‍, പൊലീസ് കോ ഓര്‍ഡിനേറ്റര്‍മാര്‍ ഇവിടെ ഉണ്ടാകും. ജില്ലകളില്‍ അഡിഷണല്‍ എസ്.പിമാരായിരിക്കും നോഡല്‍ ഓഫീസര്‍മാര്‍. വിദ്യാഭ്യാസം, ആരോഗ്യം, വനിത -ശിശുവികസന വകുപ്പുകളും സഹകരിക്കും.ആദ്യഘട്ടത്തില്‍ ഓണ്‍ലൈനായി കൗണ്‍സലിംഗ് നല്‍കും. മാറ്റം വരാത്തവരെ ജില്ലാ കേന്ദ്രങ്ങളിലെത്തിച്ച്‌ ചികിത്സിക്കും.

♾️
യുവസംവിധായകന്‍ മനു ജെയിംസ് (31) അന്തരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. കൊച്ചി രാജഗിരി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അഹാന കൃഷ്ണ,അജു വര്‍ഗീസ്, ലാല്‍, ധ്രുവന്‍ എന്നിവര്‍ പ്രധാന
വേഷത്തിലെത്തുന്ന 'നാന്‍സി റാണി'യുടെ സംവിധായകനാണ്. ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് അപ്രതീക്ഷിത മരണം.

Post a Comment

0 Comments