Header Ads Widget

Responsive Advertisement





♾️
രാജ്യമെങ്ങും സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ദേശീയപതാക ഉയര്‍ത്തിയും മധുരം വിതരണം ചെയ്തും റാലി നടത്തിയുമെല്ലാം നാടും നഗരവും സ്വാതന്ത്ര്യദിനം ആഘോഷിച്ചു.


♾️
ഓരോ ഇന്ത്യക്കാരും തുല്യരാണെന്നും ഓരോരുത്തർക്കും തുല്യ അവകാശങ്ങളും അവസരങ്ങളും കർത്തവ്യങ്ങളുമാണ് ഉള്ളതെന്നും രാഷ്ട്രപതി ദ്രൗപതി മുർമു. 77-ാമത് സ്വതന്ത്ര്യ ദിനത്തോടനുബന്ധിച്ച രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. രാജ്യത്തെ പെൺകുട്ടികൾ എല്ലാ പ്രതിസന്ധികളും മറികടക്കാന്‍ പ്രാപ്തരാകണമെന്നും രാഷ്ട്രപതി സ്വതന്ത്ര്യ ദിന സന്ദേശത്തിൽ പറഞ്ഞു.


♾️
ലൈംഗികവിദ്യാഭ്യാസം അടുത്ത വർഷം മുതൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയതിന് സർക്കാരിന്‌ ഹൈക്കോടതിയുടെ അഭിനന്ദനം.
ലൈംഗികാതിക്രമങ്ങളെക്കുറിച്ചും പോക്‌സോ നിയമത്തെക്കുറിച്ചും സ്‌കൂൾ കുട്ടികളിൽ അവബോധമുണ്ടാക്കാനുള്ള സംസ്ഥാനത്തിന്റെ ഇടപെടലിനെ ഹൈക്കോടതി അഭിനന്ദിച്ചു.സർക്കാരും സ്‌റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്ങും (എസ്‌സിഇആർടി) കേരള സ്‌റ്റേറ്റ്‌ ലീഗൽ സർവീസസ്‌ അതോറിറ്റിയും നടത്തുന്ന പ്രവർത്തനങ്ങൾക്കാണ്‌ അഭിനന്ദനം. ഇക്കാര്യങ്ങളിൽ അവബോധം നൽകുന്ന പാഠഭാഗങ്ങൾ അടുത്ത അധ്യയനവർഷംമുതൽ സ്‌കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് എസ്‌സിഇആർടി വ്യക്തമാക്കി. 



♾️
രാജ്യത്ത് കഴിഞ്ഞ 15 മാസത്തിനിടെ വിലക്കയറ്റം ഏറ്റവും ഉയർന്ന നിരക്കിൽ. ജൂലൈയിൽ വിലക്കയറ്റം 7.44 ശതമാനത്തിലെത്തി. പൊതു ജനങ്ങളുടെ നട്ടെല്ലൊടിക്കുന്ന തരത്തിൽ ഭക്ഷ്യവസ്തുക്കളുടേയും പച്ചക്കറികളുടേയും വില ക്രമാതീതമായി ഉയർന്നതാണ് വിലക്കയറ്റത്തിന്‍റെ തോത് ഉയരാന്‍ കാരണമായത്.

Post a Comment

0 Comments