Header Ads Widget

Responsive Advertisement

യോഗക്ഷേമസഭയുടെ 'സാമോദം ' ഓണാഘോഷ പരിപാടികൾ.




കോടഞ്ചേരി: കോടഞ്ചേരി യോഗക്ഷേമസഭയുടെ 'സാമോദം' ഓണാഘോഷ പരിപാടി മുറമ്പാത്തി പാലാഞ്ചേരി ഇല്ലത്ത് നടന്നു. ഉമാദേവി അന്തർജനം ഭദ്രദീപം കൊളുത്തി ചടങ്ങുകൾക്ക് സമാരംഭം കുറിച്ചു. ഉപസഭാ പ്രസിഡൻ്റ് എൻ. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗം കേരളകലാമണ്ഡലം വയലിൻ വിഭാഗം അദ്ധ്യാപിക  ശാന്തികൃഷ്ണ ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലാ ജഡ്ജ് കെ.എൻ.ഹരികുമാർ   തിരുവോണ സന്ദേശം നൽകി.  സെക്രട്ടറി നവീൻ കിഴക്കില്ലം, ട്രഷറർ പാലാഞ്ചേരി ശ്രീധരൻ നമ്പൂതിരി, ദാമോദരൻ നമ്പൂതിരി കൊറ്റിവട്ടം, ശ്യാമ  എന്നിവർ പ്രസംഗിച്ചു. ശാന്തികൃഷ്ണയുടെ സോളോ വയലിൻ, ഗായത്രി അവതരിപ്പിച്ച നങ്ങ്യാർ കൂത്ത്, ദേവികയുടെ യോഗ ഡെമോ. തുടങ്ങിയവ ശ്രദ്ധേയമായി .സഭാംഗങ്ങളുടെ നൃത്തനൃത്യങ്ങൾ, സംഗീത പരിപാടികൾ, പ്രഭാഷണങ്ങൾ സ്നേഹപ്പൂക്കളം, ഓണക്കളികൾ
ഓണസദ്യ  ഇവയും ഉണ്ടായിരുന്നു.
 ശരണ്യ , അരുൺ, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

........................................................................





Post a Comment

0 Comments