Header Ads Widget

Responsive Advertisement

♾️
നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോടും സമീപ ജില്ലകളിലും അതീവ ജാഗ്രത. കോഴിക്കോട് ജില്ലയിൽ മരിച്ച രണ്ട് പേർക്കും സമ്പർക്കമുണ്ടായിരുന്ന രണ്ട് പേർക്കുമാണ് നിപ സ്ഥിരീകരിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ തുടരുന്ന ഒമ്പത് വയസ്സുകാരനും നിപ സ്ഥിരീകരിച്ചിട്ടുണ്ട്. 127 ആരോഗ്യ പ്രവർത്തകരടക്കം 168 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. കോഴിക്കോട് ജില്ലയിൽ മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്.

♾️
സംസ്ഥാനത്ത് ഇടത്തരം മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളിൽ മഴ ശക്തമായേക്കും. മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. എന്നാൽ ഇന്ന് ഒരു ജില്ലയിലും മഴമുന്നറിയിപ്പ് നൽകിയിട്ടില്ല.

Post a Comment

0 Comments