♾️
കാനഡയില്‍ ഖലിസ്ഥാന്‍ വാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തെളിവു നല്‍കാന്‍ ജസ്റ്റിന്‍ ട്രൂഡോ ഭരണകൂടം തയ്യാറായില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. തെളിവ് നല്‍കിയാല്‍ പരിശോധിക്കുമെന്നാണ് ഇന്ത്യയുടെ നിലപാട്.
♾️
നിപ സമ്പർക്കപ്പട്ടികയിലെ ഏഴ് സാമ്പിളുകൾ കൂടി നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇന്നലെ പരിശോധിച്ച ഏഴ് സാമ്പിളുകളാണ് നെഗറ്റീവായത്. ഇതുവരെ 365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ ആറു സാമ്പിളുകളുടെ ഫലമാണ് വരാനുള്ളത്.
♾️
ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്താൽ സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകുമെന്ന് പ്രവചനം. പ്രത്യേകിച്ച് തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടൂന്നത്.ജാഗ്രതയുടെ ഭാഗമായി ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
0 Comments