ഇന്ത്യന്‍ ചലച്ചിത്ര ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'പുഷ്പ 2: ദ റൂള്‍' എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. പോസ്റ്ററില്‍ നടന്‍ അല്ലു അര്‍ജുന്‍ തന്റെ സിഗ്നേച്ചര്‍ പുഷ്പ ലുക്കില്‍ ഇരിക്കുന്നതാണ് കാണാന്‍ സാധിക്കുന്നത്. തിളക്കമുള്ള ഷര്‍ട്ടിലും ചുവന്ന ലുങ്കിയിലുമാണ് താരം. ധാരാളം സ്വര്‍ണ്ണാഭരണങ്ങളും ധരിച്ചിട്ടുണ്ട്. എന്തായാലും പുതിയ പോസ്റ്റര്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു
0 Comments