നടുവണ്ണൂർ: വിദ്യാരംഭദിനമായ ഇന്ന് കാവിൽ ശ്രീ സുബ്രഹ്മണ്യക്ഷേത്രസന്നിധിയിൽ നിരവധി കവികൾ സ്വന്തം കവിതകൾ ചൊല്ലിക്കൊണ്ട് അക്ഷരനിവേദ്യം എന്ന പരിപാടിയിൽ പങ്കെടുത്തു. ക്ഷേത്രക്കമ്മറ്റി പ്രസിഡണ്ട് സി.കെ രാജൻ അധ്യക്ഷനായിരുന്ന കവികളുടെ വിദ്യാരംഭം പരിപാടി വാഗ്മിയും കവിയുമായ ആവള നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കോട്ടൂർ ശങ്കരൻ കിടാവ്, എൻ.പി. ഉണ്ണി മാസ്റ്റർ, സബിതാദേവി, ചന്ദ്രൻ പെരേച്ചി, ഷിനിൽ പി.പി, രാധാകൃഷ്ണൻ ഒള്ളൂർ, ബിജു ടി. ആർ പുത്തഞ്ചേരി, റീന കാരയാട്, ബബിലേഷ് മന്ദങ്കാവ്, , രവീന്ദ്രൻ കൊളത്തൂർ, റഫീഖ് കട്ടയാട്ട്, യശോദ നിർമ്മല്ലൂർ, ദിനീഷ് വാകയാട് തുടങ്ങി നിരവധി പേർ അക്ഷരനിവേദ്യത്തിൽ പങ്കെടുത്തു കൊണ്ട് കവിതകൾ ചൊല്ലി. ക്ഷേത്രക്കമ്മറ്റി സെക്രട്ടറി ഗിരീഷ് പുതുശ്ശേരി സ്വാഗതവും കേശവൻ കാവുന്തറ നന്ദിയും പറഞ്ഞു.
അക്ഷരനിവേദ്യത്തിനു പുറമെ ക്ഷേത്രത്തിൽ എഴുത്തിനിരുത്ത്, വാഹന പൂജ എന്നിവയും നടന്നു. മേൽശാന്തി ഇ.എം. നാരായണൻ നമ്പൂതിരി, കേശവൻ കാവുന്തറ എന്നിവർ എഴുത്തിനിരുത്തിന് നേതൃത്വം നൽകി.
================
കേരള ഫ്രീലാൻസ് പ്രസ്സ്/ കാലിക്കറ്റ് ഫ്രീലാൻസ് പ്രസ്സ് ഓൺലൈൻ വാർത്താ മാധ്യമം.
0 Comments