Header Ads


പ്രഭാത വാർത്തകൾ.

♾️
നാടക, സിനിമ ഗാനങ്ങളിലൂടെ മലയാളികളുടെ മനംകവര്‍ന്ന പ്രശസ്ത ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു. 81 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

♾️
നവരാത്രി ദിനത്തില്‍ അമ്മത്തൊട്ടിലില്‍ എത്തിയ പെണ്‍കുഞ്ഞിന് നവമി എന്ന് പേരിട്ടു. ഈ ആഴ്ച തന്നെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലേക്ക് എത്തുന്ന രണ്ടാമത്തെ പെണ്‍കുഞ്ഞാണ് നവമി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിന്റെ സാന്ത്വനത്തിലേക്കാണ് ശനിയാഴ്ച രാത്രി 10 മണിയ്ക്ക് ഒരു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ് എത്തിയത്.

♾️
നടൻ ബാല അറസ്റ്റിൽ. മുൻ ഭാര്യ നൽകിയ പരാതിയിലാണ് അറസ്റ്റ്.പാലാരിവട്ടത്തെ വീട്ടിൽ നിന്ന് കടവന്ത്ര പോലീസാണ് അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തി എന്നാണ് പരാതി.

Post a Comment

0 Comments