പേരാമ്പ്ര: കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത എ.ഡിഎം നവീൻബാബുവിന്റെ സംസ്കാരസമയത്ത് മകൾ ഉദകക്രിയ ചെയ്യുന്ന രംഗത്തെ ചിത്രീകരിച്ച് അധ്യാപകനും ചിത്രകാരനുമായ അഭിലാഷ് തിരുവോത്ത് വരച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി.
ആയിരത്തിലധികം ആളുകൾ ചിത്രം കാണുകയും ഷെയർ ചെയ്യുകയും ചെയ്തു. പ്രശസ്ത വ്യക്തികളും ചിത്രം ഷെയർ ചെയ്തു.
തോളിലെ പാതിയുടഞ്ഞ കുടത്തിൽ നിന്നും പിന്നിലേക്ക് ഇറ്റിറ്റു വീഴുന്ന രക്തതുള്ളികളിൽ വേദനയും രോഷവും വായിച്ചെടുക്കാം.
0 Comments