തോരായി ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ "ശാന്തിമഠം" സമർപ്പണം.





അത്തോളി - തോരായി ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ "ശാന്തിമഠം" സമർപ്പണം.
തോരായി ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ നിർമ്മാണം പൂർത്തിയാക്കിയ "ശാന്തി മഠം" ഭഗവത് സന്നിധിയിൽ സമർപ്പിക്കുകയാണ്.
2024 ഒക്ടോബർ 31 ന് വ്യാഴാഴ്ച പുലർച്ചെ 4 മണിക്ക് ക്ഷേത്രം തന്ത്രി പുതുശ്ശേരി ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടക്കുന്ന ഗണപതി ഹോമത്തോടനുബന്ധിച്ച് ശാന്തി മഠ സമർപ്പണവും , ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും തുടർന്ന് കാലത്ത് 7:30 നും 8.30 നും മദ്ധ്യേയുള്ള ശുഭ മുഹൂർത്തത്തിൽ പാല് കാച്ചൽ ചടങ്ങും നടക്കും. അന്നേ ദിവസം വൈകുന്നേരം4 മണിക്ക് ഭക്തർക്കായി ഒരു സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്. 
കാലങ്ങളായി തന മന ധനാദികളാൽ ഭക്തർ നൽകിയ നിർലോഭമായ സഹായ സഹകരണങ്ങൾ ഒന്ന് കൊണ്ട് മാത്രമാണ് ക്ഷേത്ര വികസനത്തിന്റെ ഓരോ ഘട്ടവും ഭംഗിയായി പൂർത്തീകരിക്കാൻ കഴിഞ്ഞത്. തുടർന്നും ഇത്തരം പദ്ധതികളുടെ സാക്ഷാത് കാരത്തിനായി കൂടെയുണ്ടാവണമെന്നും, തുലാമാസ വാവുബലിതർപ്പണം നവംബർ 1ന് വെള്ളിയാഴ്ച്ച പുലർച്ചെ 4 മണി മുതൽ ക്ഷേത്രക്കടവിൽ വെച്ച്നടത്തപ്പെടുന്നതായും ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
...............................................
വാട്സ്ആപ്പിൽ വാർത്തകൾ വായിക്കാൻ ഈ QR കോഡ് സ്കാൻ ചെയ്യുക.


Post a Comment

0 Comments