♾️
ബംഗളൂരു ടെസ്റ്റിൽ ഇന്ത്യ രണ്ടാമിന്നിംഗ്‌സിൽ 462 റൺസിന് പുറത്തായി. ന്യൂസിലാൻഡിന് 106 റൺസാണ് വിജയലക്ഷ്യം കുറിച്ചത്. ശക്തമായ നിലയിൽ നിന്നും ഇന്ത്യ തകരുകയായിരുന്നു. ഒരു സമയത്ത് 3ന് 408 എന്ന നിലയിൽ നിന്നാണ് ഇന്ത്യ 462ന് പുറത്തായത്.
♾️
ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ റെക്കോഡ് ഇടിവ്.ഡോളറുമായുള്ള വിനിമയനിരക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയതോടെ ഗൾഫ് കറൻസികളുടെ വിനിമയമൂല്യവും ഉയർന്നു. ഇന്ത്യൻ രൂപയുമായുള്ള ഡോളറിൻ്റെ വിനിമയമൂല്യം വെള്ളിയാഴ്ച 84 രൂപ 0775 പൈസയിലേക്കെത്തി. ഇതുവരെ രേഖപ്പെടുത്തിയ രൂപയുടെ ഏറ്റവും കുറഞ്ഞമൂല്യമാണിത്. .
♾️
പുതിയാപ്പ ആഴക്കടലിൽ മത്സ്യബന്ധന ബോട്ടുകൾ കൂട്ടിയിടിച്ചു. കടലിൽ വീണ അതിഥി മത്സ്യത്തൊഴിലാളിയെ കാണാതായി. മുനമ്പത്തുനിന്നു മത്സ്യബന്ധനത്തിനു വന്ന ക്രിസ്തുരാജ് എന്ന ബോട്ടും ബേപ്പൂരിൽനിന്ന് മത്സ്യബന്ധനത്തിനു പോയ അല്‍നിസ എന്ന ബോട്ടും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അല്‍നിസ ബോട്ടിലുണ്ടായിരുന്ന ബംഗാൾ സ്വദേശി നിതായ് ദാസിനെ ആണ് കാണാതായത്. കോസ്റ്റ് ഗാർഡും മറ്റു ബോട്ടുകളും തിരച്ചിൽ നടത്തുന്നു.
♾️
കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും നാളെ ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം റെസ് അലർട്ട് പ്രഖ്യാപിച്ചു.രാവിലെ 5.30 മുതൽ മറ്റന്നാൾ രാത്രി 11.30 വര് 0.8 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത. തീരദേശ മേഖലയിൽ പ്രത്യേകിച്ചും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യത.
0 Comments