ബാലുശ്ശേരി-ബാലുശ്ശേരിയിലെയും പരിസര പ്രദേശങ്ങളിലെയും അവശരായ കിടപ്പ് രോഗികൾക്ക് സാന്ത്വനമേകി പതിമൂന്ന് വർഷമായി പ്രവർത്തിച്ച് കൊണ്ടിരി ക്കുന്ന ബാലുശ്ശേരി പെയിൻ ഴ പാലിയേറ്റീവ് കെയർ സൊസൈറ്റി 'പ്രത്യാശ' ക്ക് ബാലുശ്ശേരിയിലെ പൗരപ്രമുഖനും ,സാംസ്കാരിക, സാമൂഹ്യ മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന പരേതനായ കൊല്ലം കണ്ടി മമ്മുസാഹിബിൻ്റെ സ്മരണ നിലനിർത്താൻ -കൊല്ലം കണ്ടി മമ്മുസാഹിബ് ട്രസ്റ്റ് - ആംബുലൻസ് നൽകി.
ബാലുശ്ശേരി ഗ്രീൻ അരീന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രൂപ ലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡണ്ട് ഫസീല അഷറഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അസൈനാർ എമ്മച്ചം കണ്ടി, വാർഡ് അംഗങ്ങളായ ഹരിഷ് നന്ദനം, യു.കെ.വിജയൻ, ആരിഫ, റിട്ട. എസ്.പി.ടി.എം.അബൂബക്കർ ,ഡോ.അമീറലി, ഫൈസൽ ബാലുശ്ശേരി, പി.സുധാകരൻ, കെ.രാമചന്ദ്രൻ ,പി. ഗോപിനാഥൻ, കെ.പി.മനോജ് കുമാർ, ബി.എസ്. തീർത്ഥ, ഇമ്പിച്ചി ആലി, വടക്കയിൽ മുഹമ്മദ്, രേഖ രവീന്ദ്രൻ സംസാരിച്ചു.
ചടങ്ങിന് ട്രസ്റ്റ് കൺവീനർ ഷെഹല ഫഹദ് സ്വാഗതവും ടി.കെ.ശ്രീധരൻ നന്ദിയും പറഞ്ഞു .
0 Comments