നന്മണ്ട: പി.സി.ചന്ദ്രൻ ഭാഷാശ്രീ ഗ്രന്ഥാലയം നന്മണ്ടയുടെ ആഭിമുഖ്യത്തിൽ നന്മണ്ടയിൽ നടത്തിയ പുസ്തക പയറ്റ് കവിയും എഴുത്തുകാരനുമായ ശ്രീധരനുണ്ണി സമ്മാനിച്ച പുസ്തകങ്ങൾ സർവ്വോദയം ചെയർമാൻ മനോജ് മാസ്റ്റർ ഗ്രന്ഥാലയം രക്ഷാധികാരി ഡോക്ടർ എ.പി.ഹരിദാസിന് നൽകി ഉദ്ഘാടനം ചെയ്തു .പരിപാടിയിൽ ഗ്രന്ഥാലയം പ്രസിഡൻറ് ശ്രീകുമാർ തെക്കെടത്ത് അദ്ധ്യക്ഷം വഹിച്ചു.മനോജ് മാസ്റ്റർ, സി.കെ.പ്രകാശൻ, സുരേഷ് ബാബു, രവി, രാജൻ നായർ എന്നിവർ ഗ്രന്ഥാലയത്തിന് പുസ്തകങ്ങൾ നല്കി. സെക്രട്ടറി സലീന്ദ്രൻ പാറച്ചാലിൽ സ്വാഗതവും സി.കെ.പ്രകാശൻ നന്ദിയും പറഞ്ഞു.
0 Comments