കോഴിക്കോട് :കവിത സാഹിത്യ കലാസാംസ്കാരികവേദിയുടെ
എ അയ്യപ്പൻ
പുരസ്ക്കാരത്തിന്
ആവ്യ പബ്ലിക്കേഷൻസ് ഡയറകടർബോർഡ് അംഗം കവി റഹീം പുഴയോരത്ത് അർഹനായി
നട്ടുച്ചയിൽ ചുവന്ന സൂര്യൻ എന്ന കവിത സമാഹാരത്തിനാണ് പുരസ്കാരം നേടിയത്
കോഴിക്കോട് തലക്കുളത്തൂർ അണ്ടിക്കോട് സ്വദേശിയാണ് ശ്രീ റഹീം
പുഴയോരത്ത്.
കോഴിക്കോട് കൈരളി - ശ്രീ തിയേറ്റർ ഓഡിറ്റേറിയത്തിൽ നടന്ന ചടങ്ങിൽ
മുൻ മന്ത്രി അഹമദ് ദേവർ കോവിൽ നിന്നും റഹീം പുഴയോരത്ത് പുരസ്കാരം ഏറ്റു
വാങ്ങി മന്ത്രി എ.കെ. ശശീന്ദ്രൻ
പുരസ്കാര ചടങ്ങ് ഉദ്ഘാടനം ചെയ്തു
കവിത ഗ്രൂപ്പ് ദേശീയ പ്രസിഡണ്ടും പ്രശസ്ത നോവലിസ്റ്റുമായ
ബദരി പുനലൂർ, ഡോ: ജെറി മാത്യു, ഡോ: കബീർ മഞ്ചേരി, ഗായകൻ വി.ടി. മുരളി,
സാഹിത്യകാരൻ യു.കെ. കുമാരൻ, ഹൗസ് ഫെഡ് ചെയർമാൻ കെ.സി. അബു, ഡോ: ലൈല എന്നിവർ പങ്കെടുത്തു
കലാസാംസ്കാരിക സാമൂഹ്യ മേഖലകളിൽ
കഴിവ് തെളിയിച്ചവർക്കുള്ള
വിവിധ പുരസ്ക്കാരങ്ങൾ വേദിയിൽ
വിതരണം ചെയ്തു
അനിഖ പ്രശാന്തിൻ്റെ നൃത്തവും ഷബീർഷയുടെ നേതൃത്വത്തിലുള്ള ഗാനമേളയും നടന്നു.
0 Comments