ന്യൂസ് എക്സ്പ്രസ്സ്.





♾️
നേമം കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റം നിലവിൽ വന്നു. കൊച്ചു വേളി ഇനി മുതൽ തിരുവനന്തപുരം നോർത്തും നേമം തിരുവനന്തപുരം സൗത്തും എന്നുമാണ് അറിയപ്പെടുക. ഈ രണ്ട് സ്റ്റേഷനുകളും ഇനി മുതൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷന്റെ സാറ്റ്‌ലൈറ്റ് ടെർമിനലുകളായി മാറും.

♾️
താമരശ്ശേരി ചുരത്തിൽ ചിപ്പിലിത്തോടിന് സമീപം കാർ നിയന്ത്രണം വിട്ട് മൺതിട്ടയിലേക്ക് കയറി തലകീഴായി മറിഞ്ഞു.ആളപായമില്ല.
♾️
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. നാല്‌ ദിവസങ്ങൾക്ക് ശേഷമാണു സ്വർണവിലയിൽ ഇടിവ് ഉണ്ടാകുന്നത്. റെക്കോർഡ് വിലയിലായിരുന്നു കഴിഞ്ഞ നാല്‌ ദിവസങ്ങളിലും സ്വർണ വ്യാപാരം. ഇന്ന് പവന് 200 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 56,760 രൂപയാണ്.

♾️
കഴിഞ്ഞ മാസം പ്രതീക്ഷക്കൊത്ത് വാഹന വിപണിയില്‍ കച്ചവടം നടക്കാത്തതിനാല്‍ കെട്ടിക്കിടക്കുന്നത് എട്ടു ലക്ഷത്തോളം കാറുകള്‍. മൊത്തം യാത്രാ വാഹനങ്ങളുടെ വില്‍പനയില്‍ സെപ്റ്റംബറില്‍ മാത്രം ഉണ്ടായത് 19 ശതമാനത്തിന്റെ ഇടിവാണ്. 79,000 കോടി രൂപയുടെ കാറുകളാണ് രാജ്യത്തെ വിവിധ ഡീലര്‍മാരുടെ ഷോറൂമുകളിലും ഗോഡൗണുകളിലുമെല്ലാമായി വിറ്റുപോകാതെ കിടക്കുന്നത്.

Post a Comment

0 Comments