ഉള്ളിയേരി ടൗണിൽ തെരുവ് നായയുടെ ആക്രമണം; കടിയേറ്റവർ ചികിത്സ തേടി ഹോസ്പിറ്റലിൽ.



ഉള്ളിയേരി: ഉള്ളിയേരി ടൗണിൽ തെരുവ് നായ ആക്രമണം. രാത്രി 7 മണിയോടെ ഉള്ളിയേരി ടൗണിൽ തെരുവ്നായ ആളുകളുടെ പിറകെ ഓടി കടിക്കുകയായിരുന്നു.
ഉള്ളിയേരിക്കാരായ ഷിജു, ബാബു, സുജീഷ്, പുരുഷോത്തമൻ, കോമത്ത്കര ആഷ്‌ലി എന്നിവരെയാണ് കടിച്ചത്. തലയ്ക്ക് കടിയേറ്റ സുജീഷ് കോഴിക്കോട് മെഡിക്കൽ കോളേജിലും, മറ്റുള്ളവർ കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിലും ചികിത്സ തേടി.
തെരുവ്നായ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ ഗ്രാമപഞ്ചായത്ത്‌ സ്വീകരിക്കണമെന്ന് ഉള്ളിയേരി ടൗണിലെ വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.
==================

Post a Comment

0 Comments