♾️
ഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നായ സഹാറ മരുഭൂമിയില്‍ വെള്ളപ്പൊക്കം. തെക്കുകിഴക്കന്‍ മൊറോക്കോയില്‍ കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്നാണിത്. സഹാറ മരുഭൂമിയുടെ ചില ഭാഗങ്ങള്‍ കടുത്ത വെള്ളപ്പൊക്കത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് മൊറോക്കയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
♾️
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ ജസ്പ്രിത് ബുമ്രയാണ് വൈസ് ക്യാപ്റ്റന്‍. ഇവരെ കൂടാതെ യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത്, ധ്രുവ് ജുറല്‍, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, അകാശ് ദീപ് എന്നിവരാണ് ടീമിലുള്ളത്.
♾️
മനുഷ്യ ശരീരത്തിലെ അലർജി സംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്നതിന് സ്മാർട്ട് വാച്ചിൽ ഉപയോഗിക്കാവുന്ന ‘അലർട്ട്’ ആപ് വികസിപ്പിച്ച് കാസർകോട് സ്വദേശി. തിരുവനന്തപുരത്ത് കോളജ് ഓഫ് ആർക്കിടെക്ചർ ബാച്‌ലർ ഓഫ് ഡിസൈൻ ബിരുദധാരിയായ ആയിഷ ഫസലുറഹ്മാൻ ആണ് അസോഷ്യേറ്റ് പ്രഫ. ചൈതന്യ സോളങ്കിയുടെ മാർഗനിർദേശ പ്രകാരം അലർട്ട് ആപ്ലിക്കേഷൻ രൂപകൽപന ചെയ്ത് പ്രബന്ധം അവതരിപ്പിച്ചത്.
0 Comments