കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ഓ.പി. യിൽ ഡോക്ടറെ കാണുവാൻ ഓൺലൈൻ ബുക്കിംഗ് സൗകര്യം ആരംഭിച്ചു. ehealth.kerala.gov.in എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്തു ജനങ്ങൾക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം. നിലവിൽ ജനറൽ ഒ. പി മാത്രമാണ് അനുവദിച്ചിരിക്കുന്നത്.
ഏറെ വൈകാതെ സ്പെഷ്യൽറ്റി ഒ. പി കളും ഓൺലൈൻ ബുക്കിങ്ങിലേക്ക് മാറും. അതോടെ ആവശ്യക്കാർക്ക് ഒ. പി ടിക്കറ്റ് ലഭിക്കാത്ത അവസ്ഥക്ക് പരിഹാരം ആവും. ഒ. പി ടിക്കറ്റ് ന്റെ ചാർജ് കൂടെ ഓൺലൈനായി അടക്കുന്നതിനുള്ള സൗകര്യം m-ehealth മൊബൈൽ ആപ്പ് എന്നിവ വരും ദിവസങ്ങളിൽ വരുന്നതോടെ ജനങ്ങൾക്ക് ഏറെ സൗകര്യമാവും.
0 Comments