വടകര :ബസ്സിടിച്ച് ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രികയായ യുവതിക്ക് 32 ലക്ഷം രൂപ നഷ്ട പരിഹാരം നൽകാൻ കോടതി വിധി. പതിയാരക്കര വണ്ടായിയിൽ സുമിതയ്ക്കാണ് നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചത്. വടകര എം എ സി ടി കോടതിയുടെതാണ് ഉത്തരവ്.
31,62,965 രൂപ നഷ്ടപരിഹാര തുകയ്ക്കൊപ്പം എട്ട് ശതമാനം പലിശയും കോടതി ചെലവും സഹിതം ന്യൂ ഇന്ത്യ ഇൻഷൂറൻസ് കമ്പനിയാണ് നഷ്ട പരിഹാരം നൽകേണ്ടത്.
2021 ഒക്ടോബർ 29ന് ദേശീയ പാതയിലെ നാരായണ നഗരം ജംഗ്ഷനിൽ വെച്ചാണ് അപകടമുണ്ടായത്. ഭർത്താവ് രൂപേഷ് കുമാറിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സുമിതയെ സ്വകാര്യ ബസാണ് ഇടിച്ചു തെറിപ്പിച്ചത്. അപകടത്തിൽ സുമിതയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
0 Comments