കൊയിലാണ്ടി: കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലോത്സവം കാപ്പാട് ഇലാഹിയ ഹയർ സെക്കണ്ടറി സ്കൂളിലെ വിവിധ വേദികളിൽ പുരോഗമിക്കുകയാണ്. മത്സരം കാണാൻ കുട്ടികളും സ്ത്രീകളും പുരുഷൻമാരും വേദികൾക്ക് മുമ്പിലെത്തുന്നു. ഭക്ഷണശാലയിലും നല്ല തിരക്ക് അനുഭവപ്പെടുന്നു. ഇന്ന് വിരുന്ന് പന്തലിൽ ഉച്ചക്ക് ബിരിയാണിയാണ് വിളമ്പിയത്. അയ്യായിരത്തോളം പേർ ഭക്ഷണം കഴിക്കുന്നുണ്ട്. കെ എസ് ടി എയ്ക്കാണ് ഭക്ഷണകമ്മിറ്റിയുടെ മേൽനോട്ടം വഹിക്കുന്നത്.
കലോത്സവ വിജയികൾക്ക് നൽകാനുള്ള ട്രോഫികളും മൊമെന്റോകളും പ്രോഗ്രാം കമ്മിറ്റി
ഓഫീസിൽ തയ്യാറാണ്.
നവംബർ 7ന് കലോത്സവം സമാപിയ്ക്കും.
0 Comments