കോഴിക്കോട് : അഞ്ചു ദിവസം കോഴിക്കോടിന് ഉത്സവലഹരി പകർന്ന കലോത്സവത്തിന് കൊടിയിറങ്ങി. റവന്യൂ ജില്ലാ കലോത്സവം സമാപനസമ്മേളനം തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് സിറ്റി ഉപജില്ല 923 പോയിന്റോടെ കിരീടം കരസ്ഥമാക്കി. 909 പോയിന്റുമായി ചേവായൂർ ഉപജില്ല രണ്ടാം സ്ഥാനത്തായി , 884 പോയിന്റോടെ കൊടുവള്ളി ഉപജില്ല മൂന്നാം സ്ഥാനം നേടി.
മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ 312 പോയിന്റുമായി സ്കൂളുകളിൽ ഒന്നാം സ്ഥാനം നേടി. സിൽവർ ഹിൽസ് HSS 311 പോയിന്റുമായി രണ്ടാം സ്ഥാനവും, 245 പോയിന്റുമായി പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂൾ മൂന്നാം സ്ഥാനവും നേടി.
20 വേദികളിൽ മുന്നൂറ് മത്സരങ്ങളിലായി എഴായിരത്തിലധികം കുട്ടികൾ പങ്കെടുത്തു.
0 Comments