ഉള്ളിയേരി : മാമ്പൊയിൽ, കൂനഞ്ചേരി ഭാഗങ്ങളിലുള്ള ആളുകൾക്കാണ് തെരുവ് നായയുടെ കടിയേറ്റത്. മാമ്പൊയിൽ തുടിയാടിമ്മൽ മാധവൻ (54), കൂനഞ്ചേരി അറബിക് കോളേജിലെ ഷാമിൽ എന്ന വിദ്യാർത്ഥിയേയും നായ കടിച്ചു. രണ്ടു പേരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പ്രഭാത നടത്തത്തിനിറങ്ങിയ കൂനഞ്ചേരി സ്വദേശി മുരളീധരൻ സീമന്തത്തേയും തെരുവ് നായ കടിച്ചിരുന്നു. മുരളീധരൻ കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിൽ ചികിത്സിച്ചു. ഉള്ളിയേരി ടൗണിൽ മൂന്നാഴ്ച മുമ്പ് 5 പേർക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. ഉള്ളിയേരി 19, കാഞ്ഞിക്കാവ് എന്നീ സ്ഥലങ്ങളിലും തെരുവ്നായ ശല്യം രൂക്ഷമാണ്.
തെരുവ്നായ ആക്രമണത്തിനിരയാകുന്നവർക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനായി സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച കമ്മിറ്റിയാണ് ജസ്റ്റിസ് (റിട്ട) സിരി ജഗൻ കമ്മിറ്റി. ആക്രമണത്തിനിരയായവർ പ്രസ്തുത കമ്മിറ്റി സമക്ഷമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ കമ്മിറ്റി പരിശോധിക്കുകയും പരാതിക്കാരെയും ബന്ധപ്പെട്ട തദ്ദേശ സ്ഥാപന അധികാരികളേയും നേരിൽ കേൾക്കുകയും അനുവദിക്കേണ്ട നഷ്ടപരിഹാര തുക സംബന്ധിച്ചുള്ള ശുപാർശ സഹിതമുള്ള റിപ്പോർട്ട് സർക്കാരിൽ സമർപ്പിക്കുകയും ചെയ്യുന്നു. സിരി ജഗൻ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ അർഹരായവർക്ക് നഷ്ടപരിഹാര തുക വിതരണം ചെയ്യുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുന്നു.
എങ്ങനെ നഷ്ടപരിഹാരം വാങ്ങാം
വാട്സ്ആപ്പിൽ മെസ്സേജ് അയക്കുക.
KERALA FREELANCE PRESS
Phone : 8304927005
*(വാട്സ്ആപ്പ് മാത്രം)*
0 Comments