ഹോമിയോ ഡിസ്പൻസറിയിലും, അത്തോളി ജി.എം.യു.പി.സ്കൂളലും,വേളൂർ റൈപ്പേറിയൻ ക്ലബ്ബ് പരിസരത്തു വെച്ചും നടന്ന പ്രഖ്യാപന ചടങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ റിജേഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ.എം.സരിത അധ്യക്ഷ്യം വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ രമ പി എം, എ എം വേലായുധൻ, വാസവൻപൊയിലിൽ, ഫൗസിയ ഉസ്മാൻ, ശാന്തി മാവീട്ടിൽ, ഡോ: നീമ, ജി എം യു .പി സ്കൂൾ ഹെഡ്മാസ്റ്റർ ഗിരീഷ്, അധ്യാപകനും ജില്ലാശുചിത്വമിഷൻ കോഡിനേറ്ററുമായ ഷിബു, പഞ്ചായത്ത്തല ഗ്രീൻ അംബാസിഡർ ജി.എം.യു.പി സ്കൂൾ വിദ്യാർത്ഥി ജ്യോതിക ശുചിത്വമിഷൻ കോഡിനേറ്റർ ആഷിത, റൈപ്പേറിയൻ ക്ലബ്ബ് ഭാരവാഹികളായ കുമാരൻ, സുനിൽ കുമാർ തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അസി: സെക്രട്ടറി എ.പി.മിനി സ്വാഗതവും ,ഗ്രാമ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പക്ടർ ഫർസത് നന്ദിയും പറഞ്ഞു.ഹരിത സ്ഥാപനമായി പ്രഖ്യാപിച്ച ഹോമിയോ ഡിസ്പെൻസറിക്കും, ഹരിത വിദ്യാലയമായി തെരഞ്ഞെടുത്ത ജി എം.യു പി സ്കൂളിനും ഹരിത കേരള മിഷനിൽ നിന്നുള്ള ഹരിത സ്ഥാപന സാക്ഷ്യപത്രം നൽകി.
0 Comments