Header Ads

 


ഗ്രീൻവാലി റസിഡൻസ് അസോസിയേഷൻ ആനവാതിൽ ചിത്രകല പഠന ക്യാമ്പ് സംഘടിപ്പിച്ചു.




ഉള്ള്യേരി: ഗ്രീൻവാലി റസിഡൻസ് അസോസിയേഷൻ, ആനവാതിൽ, നാറാത്ത് ൻ്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും ആയുള്ള ചിത്രകല പഠന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് തുടങ്ങിയ പഠന ക്യാമ്പ് ചിത്രകലാ അധ്യാപകൻ ശിവാസ് നടേരി, സുഭാസി ആനവാതിൽ എന്നിവർ നയിച്ചു. ഗ്രീൻവാലി പ്രസിഡൻ്റ് സി.കെ.വിജയൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഉള്ള്യേരി ഗ്രാമ പഞ്ചായത്ത് പതിനേഴാം വാർഡ് മെമ്പർ ശ്രീമതി ബീന ടീച്ചർ ഉദ്ഘാടനം ചെയ്തു. ചിത്രകല അധ്യാപകൻ ശിവാസ് നടേരി ക്ലാസ്സെടുത്തു. ആശംസകൾ അർപ്പിച്ചു കൊണ്ട് സുവർണ വരശ്രീ കലാലയം ചെറുവണ്ണൂർ സംസാരിച്ചു. സെക്രട്ടറി ദിനേശൻ സ്വാഗതവും ഖജാൻജി ഗണേശൻ എസ്.സി. നന്ദിയും പറഞ്ഞു.

Post a Comment

0 Comments