Header Ads

 


ലിമിറ്റഡ് സ്റ്റോപ്പ്‌ ബസ്സുകളുടെ മരണയോട്ടത്തിനെതിരെ കൂമുള്ളിയിൽ പൗരസമിതി ബോധവത്കരണം നടത്തി.





അത്തോളി : ലിമിറ്റഡ് ബസ്സുകളുടെ അമിതവേഗത കാരണം അത്തോളി - ഉള്ളിയേരി റൂട്ടിൽ അപകടത്തിൽപ്പെട്ട് അടുത്തിടെ  നിരവധി യാത്രക്കാർ മരിച്ചിരുന്നു.
     ഇന്ന് രാവിലെ കൂമുള്ളി വായനശാല സ്റ്റോപ്പിൽ കുറ്റ്യാടി - കോഴിക്കോട് റൂട്ടിൽ ഓടുന്ന ലിമിറ്റഡ് ബസ്സുകൾ തടഞ്ഞ്  ബസ്സ് ജീവനക്കാർക്ക് പൗരസമിതി കൂമുള്ളിയുടെ നേതൃത്വത്തിൽ ബോധവത്കരണം നടത്തി.
അത്തോളി പോലീസും സ്ഥലത്തെത്തിയിരുന്നു.
റൂട്ടിലോടുന്ന ലിമിറ്റഡ് സ്റ്റോപ്പ്‌ ബസ്സുകൾ  കൂമുള്ളിയിൽ നിർത്തി പൗരസമിതിയുടെ നിർദ്ദേശങ്ങളോട് സഹകരിച്ചു.





      മുരളീധരൻ തെക്കേടത്ത്, രഞ്ജിത്ത് കൂമുള്ളി, ശശി എടവലത്ത്,  മനോജ്‌ പനങ്കുറ, ആർ ബാബു, ഷിജു പാണൻകണ്ടി, സുനിൽകുമാർ അമ്പലപറമ്പിൽ, സെയ്‌തു, ദാമോദരൻ,സി. എം മുഹമ്മദ്‌, സുധി മൊടക്കല്ലൂർ, വേണു കണ്ടോത്ത്,അസീസ്, ഹരിദാസൻ എന്നിവർ ബസ്സ് ജീവനക്കാരുമായി സംസാരിച്ചു.

Post a Comment

0 Comments