Header Ads

 


കേളകത്ത് നാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു







കണ്ണൂർ : കേളകത്ത് നാടകസംഘത്തിന്റെ ബസ് മറിഞ്ഞ് രണ്ട് പേർ മരിച്ചു.
കായംകുളം സ്വദേശി അഞ്ജലി,കരുനാഗപ്പള്ളി സ്വദേശി ജെസ്സി മോഹൻ എന്നിവരാണ് മരിച്ചത്. 12 പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരം. വെള്ളിയാഴ്ച പുലർച്ചയോടെയാണ് അപകടമുണ്ടായത്.
കായംകുളം ദേവ കമ്മ്യൂണിക്കേഷൻ എന്ന നാടക സംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്.  വ്യാഴാഴ്ച രാത്രി കേളകം ഭാഗത്ത് നാടകം കഴിഞ്ഞ ശേഷം കായംകുളത്തേക്ക് മടങ്ങുകയായിരുന്നു സംഘം. കേളകം മലയാമ്പാടി റോഡിലെ എസ് വളവിൽ വെച്ച് ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

Post a Comment

0 Comments