Header Ads

 


കൊളാഷ് എകരൂരിന്റെ പ്രഥമ നാടകപുരസ്‌കാരം: ബിജു രാജഗിരിയ്ക്ക്.





ബാലുശ്ശേരി : അകാലത്തിൽ പൊലിഞ്ഞ നാടകപ്രവർത്തകൻ വേലായുധൻ എകരൂരിന്റെ ഓർമ്മയ്ക്ക് കൊളാഷ് എകരൂൽ എർപ്പെടുത്തിയ വേലായുധൻ എകരൂൽ സ്മാരക പ്രഥമ നാടകപുരസ്‌കാരത്തിന് നാടകനടൻ ബിജു രാജഗിരി അർഹനായി.

ഒട്ടേറെ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച ബിജു രാജഗിരി പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടിയ കലാകാരനാണ്. 2024 ലെ തിരൂർ ആക്ടിന്റെ മികച്ച നടനുള്ള സ്പെഷ്യൽ ജൂറി പുരസ്‌കാരം ലഭിച്ചിരുന്നു. നാടക് കോഴിക്കോട് ജില്ലാ കമ്മിറ്റി മെമ്പറും, 'അരങ്ങും അണിയറ'യും  നാടകകൂട്ടായ്മയുടെ സംസ്ഥാന പ്രസിഡണ്ടുമാണ്. കലാ സാംസ്‌കാരിക മേഖലയിൽ സജീവമായി പ്രവർത്തിക്കുന്നു.

എം കെ രവിവർമ്മ, ഹരീന്ദ്രനാഥ്‌, തങ്കയം ശശികുമാർ, സുധൻ നന്മണ്ട, സുമീഷ് എകരൂൽ, എൻ വി രാജൻ, ഹരിദാസ് അമ്പിളി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്.
ഡിസംബർ 3ന് കൊളാഷ് നാടകോത്സവവേദിയിൽ വെച്ച് പുരസ്‌കാരം നൽകും.



---------------------------------------------
---- എഴുത്ത് :ബിജു ടി ആർ ----

Post a Comment

0 Comments