ബാലുശ്ശേരി: കുട്ടമ്പൂർ ഹയർസെക്കണ്ടറി സ്കൂൾ ഇഖ്ബാൽ ഉർദു ക്ലബിന്റെ ആഭിമുഖ്യത്തിൽ ലോക ഉർദു ദിനത്തോടനുബന്ധിച്ച് നാട്ടറിവ്, കൃഷിയറിവ് എന്ന പരിപാടി സംഘടിപ്പിച്ചു. അന്യംനിന്നു പോകുന്ന നമ്മുടെ കാർഷിക സംസ്കാരത്തെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കാക്കൂർ ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകനായ കുറ്റിവയൽ അബ്ദുള്ള മാഷുടെ വീടും കൃഷിയിടവും സന്ദർശിക്കുകയും അദ്ദേഹത്തിന്റെ അനുഭവങ്ങൾ പങ്കു വെക്കുകയും ചെയ്തു. വേറിട്ട കൃഷിരീതിയെ കുറിച്ചും വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു കൊടുത്തു.വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. ക്ലബ്ബ് കൺവീനർ കെ. നൗഷാദ്, ബിനു ടീച്ചർ, വിദ്യാർത്ഥികളായ ഷിഫ മെഹ്റിൻ, തഫ്സീല, സിയ ഫാത്തിമ, മുഹമ്മദ് ഹനാൻ, മുഹമ്മദ് സിനാൻ, മുഹമ്മദ് മഷ്ഹൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
----------------------------------==
0 Comments