Header Ads

 


ഓണം സ്വർണ്ണോത്സവം അത്തോളി യൂണിറ്റ് നറുക്കെടുപ്പ് പഞ്ചായത്ത്‌ പ്രസിഡന്റ് ബിന്ദുരാജൻ ഉദ്ഘാടനം ചെയ്തു.



അത്തോളി : ഓൾ കേരള ഗോൾഡ് & സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ഓണം സ്വർണ്ണോത്സവത്തിന്റെ അത്തോളി യൂണിറ്റ് നറുക്കെടുപ്പ് വ്യാപാരഭവനിൽ അത്തോളി പഞ്ചായത്ത്‌ പ്രസിഡന്റ് ബിന്ദുരാജൻ ഉദ്ഘാടനം ചെയ്തു.
ഷാലിമാർ ഗോൾഡ് ചീക്കിലോട് (2 ഗോൾഡ് കോയിൻ), രമ്യ ജ്വല്ലറി അത്തോളി (1 ഗോൾഡ് കോയിൻ) കൊയിലാട്ട് അത്തോളി (1ഗോൾഡ് കോയിൻ ) എന്നിവർക്ക് ലഭിച്ചു.  
ചടങ്ങിൽ ഗോൾഡ് & സിൽവർ മർച്ചന്റ്സ് അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് സലിം കൊയിലാട്ട് ജ്വല്ലറി അധ്യക്ഷത വഹിച്ചു. ഗോപാലൻ കൊല്ലോത്ത് (വ്യാപാരി വ്യവസായി എകോപന യൂണിറ്റ് പ്രസിഡന്റ് ), സെക്രട്ടറി അസീസ് എന്നിവർ ആശംസകൾ നേർന്നു.
   അത്തോളി, ഉള്ളിയേരി, പറമ്പത്ത്, ചീക്കിലോട് പ്രദേശങ്ങളിലെ 16 ജ്വല്ലറികൾ ഉൾപ്പെട്ടതാണ് അത്തോളി യൂണിറ്റ്. സമ്മാനം നേടിയവർക്ക് അതാതു ജ്വല്ലറികളിൽ നിന്നും സമ്മാനം കൈമാറും.
  ഗോൾഡ് & സിൽവർ മർച്ചന്റ്സ് അസോസിയേഷൻ യൂണിറ്റ് സെക്രട്ടറി സാദിഖ് കാലിക്കറ്റ് ജ്വല്ലറി അത്തോളി സ്വാഗതവും എക്സിക്യൂട്ടീവ് അംഗം മജീദ് സിറ്റി ഗോൾഡ് ജ്വല്ലറി ഉള്ളിയേരി നന്ദിയും പറഞ്ഞു.

Post a Comment

0 Comments