Header Ads

 


കൊടശ്ശേരി ബ്ലഡ് ഡോണേഴ്സ് ഫോറം (കെ.ബി.ഡി.എഫ്) രൂപീകരിച്ചു.




കൊടശ്ശേരി: കൊടശ്ശേരി ബ്ലഡ് ഡോണേഴ്സ് ഫോറം രൂപീകരിച്ചു. പ്രദേശത്തെ വിവിധ സാമൂഹിക മേഖലയിലെ ആളുകൾ പങ്കെടുത്തു. ദിനംപ്രതിയെന്നോണം സോഷ്യൽ മീഡിയയിലും, ഫോൺ വിളിച്ചും ബ്ലഡ് ആവശ്യപ്പെട്ടുകൊണ്ടുള്ള മെസേജുകൾ നാം കാണുന്നതാണ്, നമ്മുടെ പ്രദേശത്തും, സമീപ പ്രദേശങ്ങളിലും അത്യാസന്ന നിലയിൽ രക്തം ആവശ്യമായി വരുന്ന സാഹചര്യം ഇന്ന് വളരേയധികമുണ്ട്. ഈ പ്രാധാന്യം ഉൾക്കൊണ്ട് തന്നെയാണ് കൊടശ്ശേരിയിലെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക മേഖലയിലെ ഒരു കൂട്ടം ആളുകൾ " കൊടശ്ശേരി ബ്ലഡ് ഡോണേഴ്സ് ഫോറ"ത്തിന് രൂപം കൊടുത്തത്.ആദ്യമായി ഈ പ്രദേശത്തുള്ള ചെറുപ്പക്കാരായ ആളുകളുടെ രക്ത ഗ്രൂപ്പ് കണ്ടെത്തി രക്തം ദാനം ചെയ്യാൻ താല്പര്യമുള്ളവരുടെ ഒരു ഡാറ്റ കലക് ചെയ്യുക എന്നതാണ്. അതിന് വേണ്ടി ഡിസംബർ രണ്ടാം വാരത്തിൽ മലബാർ മെഡിക്കൽ കോളേജിൻ്റെ ആഭിമുഖ്യത്തിൽ രക്ത ഗ്രൂപ്പ് നിർണ്ണയവും അതോടനുബന്ധിച്ച് ജനറൽ മെഡിസിൻ, സ്കിൻ, കണ്ണ് പരിരോധന, ഡൻ്റൽ എന്നീ മെഡിക്കൽ ക്യാമ്പു നടത്താനും തീരുമാനിച്ചു.21 അംഗ എക്സികുട്ടീവ് കമ്മറ്റി രൂപീകരിച്ചു.
ബിന്ദു മഠത്തിൽ (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ)
ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വാസവൻ പൊയിലിൽ, എ.എം.വേലായുധൻ, സുനീഷ് നടുവിലയിൽ
എന്നിവർ രക്ഷാധികാരികളും
ഭാരവാഹികളായി
ദിലീപ് കുമാർ എൻ കെ (പ്രസിഡണ്ട്)
ജയപ്രകാശ് അടുവാട്
(വൈസ് പ്രസിഡന്റ്‌)
ഗിരീഷ് തൃവേണി
(ജന :സെക്രട്ടറി)
പ്രജോഷ് ബി
(ജോയിൻ സെക്രട്ടറി)
ആലയാട്ട് മുസ്തഫ
(ട്രഷറർ)
എന്നിവരെ തെരഞ്ഞെടുത്തു.

Post a Comment

0 Comments