വൈദ്യുത വാഹനങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച വാഹനങ്ങൾ വാണിജ്യ അടിസ്ഥാനത്തിൽ വാങ്ങി വിൽപ്പന നടത്തുന്ന ഇടപാടുകൾക്കുമേൽ ചുമത്തുന്ന ജിഎസ്ടി 12% നിന്ന് 18 ശതമാനത്തിലേക്ക് ഉയർത്തി.ഉപയോഗിച്ച വാഹനങ്ങൾ വ്യക്തികൾ തമ്മിൽ വാങ്ങുന്നതിന് വർദ്ധന ബാധകമല്ല. രാജസ്ഥാനിലെ ജയ്സാൽമറിൽ കേന്ദ്ര ധന മന്ത്രിയും ജിഎസ്ടി കൗൺസിൽ ചെയർ പേഴ്സനുമായ നിർമല സീതാ രാമന്റെ അധ്യക്ഷതയിൽ ചേർന്ന ജി എസ് ടി കൗൺസി യോഗത്തിലാണ് തീരുമാനം.
0 Comments