ജാതിയുമല്ല മതവുമല്ല മനുഷ്യനാണ് വലിയവൻ : ചിറ്റയം ഗോപകുമാർ.




കൊയിലാണ്ടി: ജാതിയോ മതമോ അല്ല മനുഷ്യനാണ് വലിയവനെന്നും പുതിയ കാലത്തെ ഇരുട്ടിൻ്റെ ശക്തികളെ പ്രതിരോധി ക്കാൻ കഴിയുന്നവരായി രിക്കണം സാംസ്ക്കാരിക പ്രവർത്തകരെന്നും ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ
പറഞ്ഞു. കൊയിലാണ്ടി റെഡ് കർട്ടൻ്റെ സുവർണ ജൂബിലി ആഘോഷവും കായലാട്ട് രവീന്ദ്രൻ കെ.പി.എ.സി. അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്ത് ന സംസാരിക്കുകയായിരുന്നു അദ്ദേഹം.
               കൊയിലാണ്ടി നഗരസഭാധ്യക്ഷ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത
വഹിച്ചു. വി.ടി. മുരളി മുഖ്യ പ്രഭാഷണം നടത്തി. ഇ.കെ വിജയൻ എം.എൽ.എ. സി. പി.ഐ. ജില്ലാ സെക്രട്ടറി കെ.കെ. ബാലൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ ഇ.കെ. അജിത്ത്,  മുൻ എം.എൽ. എ. പി. വിശ്വൻ, സി.വി. ബാലകൃഷ്ണൻ, വി.പി. ഇബ്രാഹിം കുട്ടി, സി. സത്യചന്ദ്രൻ, വി.കെ. രവി, എസ്. സുനിൽ മോഹൻ, രാഗം മുഹമ്മദലി, കെ.കെ . സുധാകരൻ എന്നിവർ സംസാരിച്ചു. 
                  ഏകപാത്ര നാടക അഭിനേതാവ് അലി അരങ്ങാടത്തിനേയും തുടർച്ചയായി 24- വർഷം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചെണ്ടമേളത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജി.വി.എച്ച്. എസ്. കൊയിലാണ്ടിയിലെ കുട്ടികളേയും കളിപ്പുരയിൽ രവീന്ദ്രനേയും ഇ.കെ. വിജയൻ എം എൽ എ. അനുമോദിച്ചു.
     സമൂഹത്തിലെ വ്യത്യസ്ത മേഖലയിൽ പെട്ട 50- പേർ 50- മൺചെരാതുകൾ കൊളുത്തി ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കബീർ ഇബ്രാഹിം അവതരിപ്പിച്ച ഗസലും അരങ്ങേറി.

Post a Comment

0 Comments