ഇരുപതിയൊമ്പതാം കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ( ഐ എഫ് എഫ് കെ 2024 ) മികച്ച സിനിമയ്ക്കുള്ള ഫിപ്രസി പുരസ്കാരം മലയാള ചിത്രമായ ഫെമിനിച്ചി ഫാത്തിമ`യ്ക്ക്. മികച്ച ചിത്രത്തിനുള്ള നെറ്റ് പാക്ക് പുരസ്കാരവും ഫെമിനിച്ചി ഫാത്തിമയ്ക്ക് തന്നെയാണ്. പ്രേക്ഷകർ തിരഞ്ഞെടുത്ത മികച്ച ചിത്രവും ഇതുതന്നെ. മികച്ച ചിത്രത്തിനുള്ള സുവർണ്ണ ചകോരം പുരസ്കാരം പെഡ്രോ ഫിയേറി സംവിധാനം ചെയ്ത 'മലു' സ്വന്തമാക്കി.
ഫാസിൽ മുഹമ്മദ് എന്ന യുവ സംവിധായകന്റെ ആദ്യ സംവിധാന സംരംഭമാണ് ഫെമിനിച്ചി ഫാത്തിമ. പൊതുമുഖങ്ങൾ ഉൾപ്പെടെയുള്ള അഭിനേതാക്കളുടെ പ്രകടനം ശ്രദ്ധേയമായി. ഫാത്തിമയായി ഷംല ഹംസയും, ഭർത്താവായ അഷ്റഫ് ആയി കുമാർ സുനിലും വേഷമിടുന്നു. സംവിധായകനായ ഫാസിൽ മുഹമ്മദ് തന്നെയാണ് രചനയും നിർവഹിച്ചിരിക്കുന്നത്.
0 Comments