കൊയിലാണ്ടി താലൂക്ക് തല അദാലത്തിൽ പരാതികൾ സ്വീകരിച്ചു.



കൊയിലാണ്ടി: മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന കൊയിലാണ്ടി താലൂക്ക് തല ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്തില്‍ ലഭിച്ചത് 740 പരാതികള്‍. അദാലത്ത് ദിവസം പുതുതായി ലഭിച്ച 410 പരാതികള്‍ ഉല്‍പ്പെടെയാണിത്. ഓണ്‍ലൈനായി നേരത്തേ ലഭിച്ച 330 പരാതികളില്‍ 245 പരാതികള്‍ പരിഹരിച്ചു. ബാക്കിയുള്ള പരാതികളിലും പുതുതായി ലഭിച്ച പരാതികളിലും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കി. ഇവ പരിഹരിക്കപ്പെടുന്ന മുറയ്ക്ക് തീരുമാനം പരാതിക്കാരെ അറിയിക്കുമെന്ന് മന്ത്രിമാര്‍ പറഞ്ഞു.

അദാലത്തിലെത്തിയ പരാതികളുടെ അടിസ്ഥാനത്തില്‍ 23 എ.എ.വൈ കാര്‍ഡുകളും അഞ്ച് മുന്‍ഗണനാ കാര്‍ഡുകളും ചടങ്ങില്‍ വച്ച് മന്ത്രിമാര്‍ വിതരണം ചെയ്തു.

കൊയിലാണ്ടി ഇഎംഎസ് സ്മാരക ടൗണ്‍ ഹാളില്‍ നടന്ന അദാലത്തില്‍ എംഎല്‍എമാരായ കാനത്തില്‍ ജമീല, അഡ്വ. സച്ചിന്‍ ദേവ്, ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, കൊയിലാണ്ടി നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട്, കെടിഐഎല്‍ ചെയര്‍മാന്‍ എസ് കെ സജീഷ്, എഡിഎം എന്‍ എം മെഹറലി, ഡെപ്യൂട്ടി കളക്ടര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments