കോഴിക്കോട് : ഇക്കുറിയും കൃസ്തുമസ് വിപണി സജീവമാക്കി കടകളിൽ മിന്നിത്തെളിയുന്നു സ്റ്റാറുകൾ. കടലാസിലും പ്ലാസ്റ്റിക്കിലും കൂടാതെ നിയോണിലും വിവിധ വർണ്ണങ്ങളിൽ സ്റ്റാറുകൾ ലഭ്യമാണ്. 10 രൂപ മുതൽ 2700 വരെ വിലയിൽ സ്റ്റാറുകൾ വിപണിയിലുണ്ട്. സ്റ്റാറുകൾ കൂടാതെ സാൻ്റയുടെ വേഷവും, ഗിൽറ്റ് മാലകളും, പുൽക്കൂട് ഒരുക്കാനുള്ള സാധനങ്ങളും. വിലയിൽ വർധനവുണ്ടോ എന്ന ചോദ്യത്തിന് നിത്യോപയോഗ സാധനങ്ങളുമായി തട്ടിച്ചു നോക്കിയാൽ എത്രയോ ഭേദമെന്നാണ് കച്ചവടക്കാരുടെ മറുപടി. ഏതായാലും കൃസ്തുമസ് പുതുവർഷ രാവുകൾ മലയാളികൾക്ക് മറക്കാൻ കഴിയാത്ത വിധം മണ്ണിൽ താരങ്ങൾ നിറയും.
0 Comments