ഉള്ളിയേരി: കേരള ഹോട്ടൽ ആൻറ് റസ്റ്ററൻ്റ് അസ്സോസ്സിയേഷൻ ഉള്ളിയേരി യൂണിറ്റ് (കെ.എച്ച്.ആർ.എ)ജനറൽ ബോഡി യോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ.സുഗുണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ഖാദർ മാതപ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് രൂപേഷ് കോളിയോട്ട് ,സംസ്ഥാന എക്സിക്യുട്ടിവ് അംഗം പവിത്രൻ കുറ്റ്യാടി,സാദിഖ് സഹാറ ,സുരേഷ് വടകര, ജില്ലാ ജോ: സെക്രട്ടറി സലാം പേരാമ്പ്ര, ജില്ലാ എക്സിക്യുട്ടീവ് മെമ്പർ ഗഫൂർ ബാലുശ്ശേരി,വ്യാപാരി വ്യസായി ഏകോപന സമിതി ഉള്ളിയേരി യൂണിറ്റ് പ്രസിഡൻ്റ് കെ.എം.ബാബു എന്നിവർ സംസാരിച്ചു.
എസ്.ബി.സുരേഷ് സ്വാഗതവും, ഷൈജു നന്ദിയും പറഞ്ഞു.
ഭാരവാഹികളായി ഖാദർ മാതപ്പള്ളി (പലൂഡ )പ്രസിഡൻ്റ്
പി. ഷൈജു സെക്രട്ടറി ( ഗ്രാൻഡ് ബേക്കറി),സുരേഷ് ബാബു(എസ്.ബി ബേക്കറി) ട്രഷററായും
ഫെയ്മസ് അഷറഫ് (വർക്കിംഗ് പ്രസിഡൻ്റ്),
ബഷീർ രാജധാനി
(വൈസ് പ്രസിഡൻ്റ്,
ജോ.സെക്രട്ടറിമാരായി മജീദ് നടുവണ്ണൂർ
പി.കെ.ഷാജി ഉള്ളിയേരി എന്നിവരെ തിരഞ്ഞെടുത്തു.
0 Comments